റയലോ അത്‌ലറ്റിക്കോയോ; സ്പാനിഷ് ലീഗ് കീരീട ധാരണം ഇന്ന്

രണ്ട് മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 9.30നാണ്.

Update: 2021-05-22 06:52 GMT


മാഡ്രിഡ്: സ്പാനിഷ് ലീഗിന്റെ 2020-21 സീസണ് ഇന്ന് പര്യവസാനം. ലീഗിലെ 38ാം റൗണ്ട് മല്‍സരങ്ങളോടെയാണ് ലാലിഗയ്ക്ക് ഇന്ന് അവസാനമാവുന്നത്. കിരീടത്തിനായി ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ഇറങ്ങും. 83 പോയിന്റുള്ള അത്‌ലറ്റിക്കോയുടെ എതിരാളി 19ാം സ്ഥാനത്തുള്ള റയല്‍ വലാഡോളിഡാണ്. ഇന്ന് ജയിച്ചാല്‍ കോച്ച് സിമിയോണിയുടെ ശിഷ്യന്‍മാര്‍ക്ക് കിരീടം നേടാം. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന്റെ എതിരാളി ഏഴാം സ്ഥാനത്തുള്ള വിയ്യാറല്‍ ആണ്. ഏഴാം സ്ഥാനത്തുള്ള വിയ്യാറലിന് യൂറോപ്പാ ലീഗില്‍ യോഗ്യത നേടണമെങ്കില്‍ ഇന്ന് ജയിച്ചേ മതിയാവൂ.

വിയ്യാറല്‍ ഇന്ന് റയലിന് കനത്ത വെല്ലുവിളി ഉയര്‍ത്തും. 81 പോയിന്റുള്ള റയലിന് ഇന്ന് ജയിച്ചാലും കിരീടം നേടാന്‍ അത്‌ലറ്റിക്കോ വലാഡോളിഡിനെതിരേ തോല്‍ക്കണം. റയല്‍ ജയിക്കുകയും അത്‌ലറ്റിക്കോ സമനില പിടിക്കുകയും ചെയ്താല്‍ റയലിന് കിരീടം നേടാം. രണ്ട് ടീമിനും തുല്യപോയിന്റ് വന്നാല്‍ ഹെഡ് ടു ഹെഡ് മികവില്‍ സിദാന്റെ ടീമിന് കിരീടം നേടാം. രണ്ട് മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 9.30നാണ്.




Tags:    

Similar News