സ്പാനിഷ് ലീഗ് ജൂണ്‍ 20ന്; ബാഴ്സയില്‍ എല്ലാവര്‍ക്കും കൊറോണ നെഗറ്റീവ്

ജൂലായ് 26ന് സീസണ്‍ അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം ആഴ്ചയില്‍ രണ്ടെണ്ണം വീതമാണ് നടക്കുക.

Update: 2020-05-08 06:23 GMT

ക്യാംപ് നൗ: സ്പാനിഷ് ലീഗ് ജൂണ്‍ 20ന് ആരംഭിക്കും. ഇന്ന് മുതല്‍ താരങ്ങള്‍ സ്വന്തമായി പരിശീലനം നടത്തും. ജൂലായ് 26ന് സീസണ്‍ അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം ആഴ്ചയില്‍ രണ്ടെണ്ണം വീതമാണ് നടക്കുക. എന്നാല്‍, ഓരോ മല്‍സരങ്ങള്‍ക്ക് മുമ്പും എല്ലാ താരങ്ങള്‍ക്കും കൊറോണാ ടെസ്റ്റ് നടത്തും.

കഴിഞ്ഞ ദിവസം ബാഴ്സലോണ താരങ്ങള്‍ക്ക് നടത്തിയ ടെസ്റ്റില്‍ എല്ലാവരും നെഗറ്റീവാണെന്ന് ക്ലബ് അറിയിച്ചു. അതിനിടെ, ലീഗ് ആരംഭിക്കുമ്പോള്‍ സ്പാനിഷ് എഫ്എ പുതിയ തീരുമാനങ്ങളും നടപ്പാക്കുന്നുണ്ട്. താരങ്ങള്‍ പരസ്പരം കൈകൊടുക്കുന്നതും ഗോള്‍ നേടിയതിന് ശേഷമുളള ആഹ്ലാദപ്രകടനങ്ങളും ഒഴിവാക്കും. കൂടാതെ മല്‍സരത്തില്‍ അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ ഉപയോഗിക്കും. 

Tags: