കരാര്‍ പുതുക്കില്ല; എംബാപ്പെ അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിനൊപ്പം

ഫെബ്രുവരി 15നാണ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയലും പിഎസ്ജിയും നേര്‍ക്ക് നേര്‍ വരുന്നത്.

Update: 2022-02-01 08:10 GMT


പാരിസ്: പിഎസ്ജിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറും. പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും. താരം കരാര്‍ പുതുക്കില്ലെന്ന് അറിയിച്ചിരുന്നു. ഈ സീസണ്‍ കഴിയുന്നതോടെ താരം ഫ്രീ ഏജന്റാവും. ഫ്രീ ട്രാന്‍സ്ഫറില്‍ വമ്പന്‍ പ്രതിഫലത്തിലാണ് എംബാപ്പെ റയലിലെത്തുക. നിലവില്‍ ലോകത്തെ ഏറ്റവും താരമൂല്യമുള്ള ഫുട്‌ബോള്‍ താരമാണ് എംബാപ്പെ. ഫെബ്രുവരി 15നാണ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയലും പിഎസ്ജിയും നേര്‍ക്ക് നേര്‍ വരുന്നത്.




Tags:    

Similar News