എംബാപ്പെയ്ക്ക് ഡബിള്‍; ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി തുടങ്ങി; മിലാന് സമനില

ബെന്‍ഫിക്ക ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹെയ്ഫയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

Update: 2022-09-07 03:28 GMT


പാരിസ്: ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ യുവന്റസിനെ 2-1ന് പിഎസ്ജി തകര്‍ത്തു. കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടി. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.നെയ്മര്‍, ഹക്കീമി എന്നിവരാണ് സ്‌കോറര്‍മാര്‍.യുവന്റസ് പിഎസ്ജിക്കൊപ്പം പിടിച്ച് നിന്നെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല.


ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹെയ്ഫയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.


ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ എസി മിലാനെ ഓസ്ട്രിയന്‍ ക്ലബ്ബ് ആര്‍ ബി സാള്‍സ്ബര്‍ഗ് സമനിലയില്‍ പിടിച്ചു.(1-1)




Tags:    

Similar News