കേരളാ പ്രീമിയര്‍ ലീഗ്; കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണില്‍ കളിക്കില്ല

തരംതാഴ്ത്തല്‍ ഭീഷണിയുള്ള എഫ് സി കേരള നാളെ ഗോകുലം കേരളയെ നേരിടും.

Update: 2022-04-02 16:50 GMT


കൊച്ചി: കേരളാ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കില്ല. ഈ സീസണില്‍ ടീം തരംതാഴ്ത്തപ്പെട്ടതോടെയാണ് അടുത്ത സീസണില്‍ നിന്നും ഒഴിവായത്. ഇന്ന് നടന്ന മല്‍സരത്തില്‍ കോവളം എഫ്‌സി, ലിഫയെ 2-1ന് പരാജയപ്പെടുത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ റെലഗേഷന്‍ തീരുമാനമായത്. റെലഗേഷന്‍ ഭീഷണിയില്‍ ഉണ്ടായിരുന്ന കോവളത്തിന് ഇന്ന് ജയം അനിവാര്യമായിരുന്നു. ജയത്തോടെ കോവളം റെലഗേഷനില്‍ നിന്നും രക്ഷപ്പെട്ടു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് തരംതാഴുകയായിരുന്നു. എം എ ഫുട്‌ബോള്‍ അക്കാദമിയും തരം താഴ്ത്തപ്പെട്ടു. തരംതാഴ്ത്തല്‍ ഭീഷണിയുള്ള എഫ് സി കേരള നാളെ ഗോകുലം കേരളയെ നേരിടും.




Tags: