പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ് അന്‍വര്‍ ഷെയ്ഖ് എത്തുന്നു

കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റസിന്റെ ഗോള്‍ കീപ്പര്‍ അര്‍ഷ് അന്‍വര്‍ ഷെയ്ഖിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്യുന്ന രണ്ടാമത്തെ താരമാണ് അര്‍ഷ് അന്‍വര്‍. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പ് വച്ചത്. ബഗാന്റെ രണ്ടാം ഗോള്‍കീപ്പറാണ്. ബഗാനായി 12 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഡ്യുറന്റ് കപ്പ്, സൂപ്പര്‍ കപ്പ്, എഎഫ്‌സി കപ്പ് എന്നിവയില്‍ താരം ബഗാന്‍ ജെഴ്‌സി ഇറങ്ങിയിട്ടുണ്ട്. നേരത്തെ ഗോവ എഫ്‌സി താരം എമി രണവെയെ ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്തിരുന്നു.