ബോസ്‌നിയന്‍ പ്രതിരോധ താരം എനെസ് സിപോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സില്‍
കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയില്‍ ചേരുന്നതിന് മുമ്പ്, ഖത്തറിലെ ഉമ്മു സലാലിന് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍, 18 മല്‍സരങ്ങളിലായി ചെന്നൈയിന്‍ ജഴ്‌സിയണിഞ്ഞ താരം ടീമിലെ സ്ഥിരസാനിധ്യവുമായിരുന്നു. ബോസ്‌നിയ ഹെര്‍സഗോവിനയുടെ അണ്ടര്‍ 21 ദേശീയ ടീം താരമായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുന്ന ആദ്യ ബോസ്‌നിയന്‍ താരമാവും സിപോവിച്ച്.
കൊച്ചി: ബോസ്‌നിയ ഹെര്‍സഗോവിനയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എനെസ് സിപോവിച്ച്, 2021-22 ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. താരവുമായി കരാര്‍ ഒപ്പു വെച്ചതായി കെബിഎഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. ചെന്നൈയിന്‍ എഫ്‌സിക്കായി ഒരു വര്‍ഷത്തോളം പന്തുതട്ടിയ ശേഷമാണ് എനെസ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.
സരജേവോയിലെ ബോസ്‌നിയന്‍ ക്ലബായ സെല്‍ജെസ്‌നികറില്‍ കളിച്ചുതുടങ്ങിയ സിപോവിച്ച്, പിന്നീട് റൊമാനിയന്‍ ക്ലബ് എസ്‌സി ഒടെലുല്‍ ഗലാറ്റിയില്‍ ചേര്‍ന്നു. ക്ലബ്ബിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ 2010-11 റൊമാനിയന്‍ ടോപ്പ് ഡിവിഷന്‍ ചാംപ്യന്‍ഷിപ്പ് കിരീടം നേടി. ഒടെലുല്‍ ഗലാറ്റിയിലെ വിജയകരമായ ആറ് സീസണുകള്‍ക്ക് ശേഷം, കെവിസി വെസ്റ്റര്‍ലോ (ബെല്‍ജിയം), ഇത്തിഹാദ് ടാംഗര്‍ ആന്റ് ആര്‍എസ് ബെര്‍ക്കെയ്ന്‍ (മൊറോക്കോ), ഒഹോദ് ക്ലബ് (സൗദി അറേബ്യ) എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി. പിന്നീട് ബാല്യകാല ക്ലബ്ബായ എഫ്‌കെ സെല്‍ജെസ്‌നികറിലേക്ക് തന്നെ മടങ്ങി.
കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയില്‍ ചേരുന്നതിന് മുമ്പ്, ഖത്തറിലെ ഉമ്മു സലാലിന് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍, 18 മല്‍സരങ്ങളിലായി ചെന്നൈയിന്‍ ജഴ്‌സിയണിഞ്ഞ താരം ടീമിലെ സ്ഥിരസാനിധ്യവുമായിരുന്നു. ബോസ്‌നിയ ഹെര്‍സഗോവിനയുടെ അണ്ടര്‍ 21 ദേശീയ ടീം താരമായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുന്ന ആദ്യ ബോസ്‌നിയന്‍ താരമാവും സിപോവിച്ച്.
സെറ്റ് പീസുകളിലും പൊസിഷനിങിലും സമര്‍ഥനായ, വിശ്വസ്തനായ പ്രതിരോധക്കാരനാണ് എനെസ് സിപോവിച്ചെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിയും ഒരു മികച്ച ടീം താരമാണ് എനെസ്. കേരളത്തെ പ്രതിനിധീകരിക്കുന്നതിന് അദ്ദേഹം വലിയ താല്‍പര്യം കാണിച്ചുവെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
അതിശയകരമായ ആരാധക സൈന്യമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകളിലൊന്നില്‍ ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എനെസ് സിപോവിച്ച് പറഞ്ഞു.കഴിഞ്ഞയാഴ്ച ഉറുഗ്വേ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണ ടീമിലെത്തിയതിന് ശേഷം, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്ന രണ്ടാമത്തെ വിദേശ താരമാണ് എനെസ് സിപോവിച്ച്.