യുവേഫാ സൂപ്പര്‍ കപ്പ് ചെല്‍സിക്ക്
ഗോള്‍ കീപ്പര്‍ കെപ്പെയാണ് ചെല്‍സിയുടെ രക്ഷകനായത്.
ലണ്ടന്‍: നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിക്ക് യുവേഫാ സൂപ്പര്‍ കപ്പ്. വിയ്യാറയലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ചെല്‍സി പുതിയ സീസണിന് തുടക്കമിട്ടത്. ഷൂട്ടൗട്ടില്‍ 6-5നാണ് ബ്ലൂസിന്റെ ജയം. നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ മല്‍സരം അവസാനിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ കെപ്പെയാണ് ചെല്‍സിയുടെ രക്ഷകനായത്. ആസ്പിലിക്യൂറ്റ, മാര്‍ക്കോ അലോന്‍സോ, മാസന് മൗണ്ട്, ജോര്‍ജ്ജീഞ്ഞോ, ക്രിസ്റ്റിയന്‍ പുലിസിച്ച്, ആന്റോണിയോ റൂഡ്രിഗര്‍ എന്നിവര്‍ ചെല്‍സിക്കായി ലക്ഷ്യം കണ്ടു. ഹക്കിം സിയെച്ചാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്.