ഡി ബ്രൂണി ഡബിളില്‍ മാഞ്ചസ്റ്റര്‍; റയലിന് രക്ഷകനായി ബെന്‍സിമ

2, 40 മിനിറ്റുകളിലായിരുന്നു ബ്രൂണിയുടെ ഗോളുകള്‍. 15ാം മിനിറ്റിലാണ് സ്‌റ്റെര്‍ലിങിന്റെ ഗോള്‍.

Update: 2019-12-16 05:47 GMT

സാന്റിയാഗോ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡി ബ്രൂണിയുടെ ഇരട്ടഗോള്‍ പിന്‍ബലത്തില്‍ ആഴ്‌സണലിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റിയുടെ ജയം. 2, 40 മിനിറ്റുകളിലായിരുന്നു ബ്രൂണിയുടെ ഗോളുകള്‍. 15ാം മിനിറ്റിലാണ് സ്‌റ്റെര്‍ലിങിന്റെ ഗോള്‍. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററുമായുള്ള പോയിന്റ് വ്യത്യാസം സിറ്റി നാലായി കുറച്ചു. ലെസ്റ്ററിന് 39 പോയിന്റും സിറ്റിക്ക് 35 പോയിന്റുമാണുള്ളത്. സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ വലന്‍സിയ റയല്‍ മാഡ്രിഡിനെ പിടിച്ചുകെട്ടി.

1-1നാണ് വലന്‍സിയ റയലിനെ കുരുക്കിയത്. 78ാം മിനിറ്റില്‍ സോളര്‍ വലന്‍സിയയുടെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ കരീം ബെന്‍സിമ റയലിന്റെ രക്ഷകനാവുകയായിരുന്നു. ഇഞ്ചുറി ടൈം ഗോളിലൂടെ റയല്‍ സമനില നേടി. സമനിലയോടെ റയല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്‌ക്കൊപ്പമെത്തി. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബാഴ്‌സയാണ് മുന്നില്‍. മറ്റ് മല്‍സരങ്ങളില്‍ റയല്‍ വലാഡോളിഡിനെ ഗെറ്റഫെ 2- 0ന് തോല്‍പ്പിച്ചു. ജയത്തോടെ ഗെറ്റഫെ ലീഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. മൂന്നാം സ്ഥാനത്തുള്ള സെവിയ്യക്ക് വിയ്യാറലിനെതിരേ തോല്‍വി. 2-1നാണ് സെവിയ്യയുടെ തോല്‍വി.


Tags:    

Similar News