ലീഗിലെ ആദ്യ മല്‍സരത്തില്‍ യുവന്റസിന് സമനില പൂട്ട്

റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന്റെ തുടക്കം മികച്ചതായിരുന്നു.

Update: 2021-08-22 18:46 GMT


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയിലെ ആദ്യ മല്‍സരത്തില്‍ യുവന്റസിന് സമനില. ഉഡിനീസിനെതിരേ 2-2 സമനിലയിലാണ് മല്‍സരം അവസാനിച്ചത്. ആദ്യ മല്‍സരത്തില്‍ വമ്പന്‍ ജയം പ്രതീക്ഷിച്ച യുവന്റസിനെ ഉഡിനീസ് പിടിച്ചുകെട്ടി.റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന്റെ തുടക്കം മികച്ചതായിരുന്നു. പൗളോ ഡിബാലയിലൂടെ മൂന്നാം മിനിറ്റില്‍ യുവന്റസാണ് ലീഡെടുത്തത്. തുടര്‍ന്ന് കൊളംബിയന്‍ താരം യുവാന്‍ കുഡ്രാഡോ 23ാം മിനിറ്റില്‍ യുവന്റസിന് വീണ്ടും ലീഡ് നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍ റൊബെര്‍ട്ടോ പെരേരാ, ജിറാഡ് ഡ്യുല്‍ഫു എന്നിവരിലൂടെ ഉഡിനീസ് സമനില പിടിക്കുകയായിരുന്നു.




Tags:    

Similar News