റൊണാള്‍ഡോയുടെ കുറവ് നികത്താന്‍ യുവന്റസില്‍ വീണ്ടും മോയിസ് കീന്‍
എന്നാല്‍ എവര്‍ട്ടണില്‍ ഫോം കണ്ടെത്താന്‍ താരത്തിന് ആയിരുന്നില്ല.
ടൂറിന്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചുപോയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം യുവന്റസ് പുതിയ താരത്തെ കണ്ടെത്തി. തങ്ങളുടെ മുന്‍ താരം മോയിസ് കീനിനെയാണ് യുവന്റസ് തിരികെ ടീമിലെത്തിച്ചത്. നിലവില്‍ എവര്‍ട്ടണില്‍ കളിക്കുന്ന താരത്തെ ലോണിലാണ് യുവന്റസ് വാങ്ങിയത്. പിന്നീട് പുതിയ കരാര്‍ നല്‍കും. എവര്‍ട്ടണില്‍ നിന്നും പിഎസ്ജിയിലേക്ക് ലോണില്‍ പോയ താരം അവിടെ തിളങ്ങിയിരുന്നു. എന്നാല്‍ എവര്‍ട്ടണില്‍ ഫോം കണ്ടെത്താന്‍ താരത്തിന് ആയിരുന്നില്ല. കോച്ച് അലെഗ്രിക്ക് കീഴില്‍ കളിച്ച താരമാണ് ഇറ്റലിയുടെ മോയിസ് കീന്‍.