നാലടിച്ച് ഡാര്‍വിന്‍ നൂനസ്; ലെപ്‌സിഗിനെതിരേ ലിവര്‍പൂളിന് വന്‍ ജയം

സീനിയര്‍ താരം മുഹമ്മദ് സലാഹ് എട്ടാം മിനിറ്റില്‍ ലിവര്‍പൂളിനായി ലീഡെടുത്തിരുന്നു.

Update: 2022-07-22 04:30 GMT


റെഡ് ബുള്‍ അരീനാ: ജുര്‍ഗാന്‍ ക്ലോപ്പിന്റെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ് താനാണെന്ന് തെളിയിച്ച് ഉറുഗ്വെ താരം ഡാര്‍വിന്‍ നൂനസ്.ഇന്ന് ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനെതിരേ നാല് സൂപ്പര്‍ ഗോളുകളാണ് നൂനസ് നേടിയത്. പ്രീസീസണ്‍ സൗഹൃദമല്‍സരത്തിലാണ് നൂനസ് നിറഞ്ഞാടിയത്. 48, 51, 68, 90 മിനിറ്റുകളിലായിരുന്നു മുന്‍ ബെന്‍ഫിക്കാ താരത്തിന്റെ ഗോളുകള്‍ വീണത്. സീനിയര്‍ താരം മുഹമ്മദ് സലാഹ് എട്ടാം മിനിറ്റില്‍ ലിവര്‍പൂളിനായി ലീഡെടുത്തിരുന്നു.



 








Tags:    

Similar News