ഒറിഗി ലിവര്‍പൂള്‍ വിടുന്നു; പുതിയ തട്ടകം എസി മിലാന്‍

2014ലാണ് താരം ലിവര്‍പൂളിലെത്തിയത്.

Update: 2022-05-20 13:03 GMT


ആന്‍ഫീല്‍ഡ്: ലിവര്‍പൂള്‍ ഇതിഹാസം ഡിവോക്ക് ഒറിഗി ക്ലബ്ബ് വിടുന്നു. 27കാരനായ ബെല്‍ജിയം സ്‌ട്രൈക്കറിന് നീണ്ട കാലമായി ടീമില്‍ കാര്യമായ അവസരം ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് താരം ക്ലബ്ബ് വിടുന്നത്. 2014ലാണ് താരം ലിവര്‍പൂളിലെത്തിയത്. ഒറിഗിക്ക് മികച്ച യാത്രയയപ്പ് നല്‍കുമെന്ന് കോച്ച് ജൂര്‍ഗാന്‍ ക്ലോപ്പ് അറിയിച്ചു. താരം പുതിയ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്.




Tags:    

Similar News