ജോര്‍ദ്ദി ആല്‍ബ പ്രൊഫഷണല്‍ ഫുട്‌ബോളിനോട് വിടപറയുന്നു; വിരമിക്കല്‍ ഈ സീസണ്‍ അവസാനത്തോടെ
മാഡ്രിഡ്: സ്പാനിഷ് താരം ജോര്‍ദ്ദി ആല്‍ബ ഈ സീസണ്‍ അവസാനത്തോടെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. സ്പാനിഷ് ഫുള്‍ബാക്ക് ആയ താരം നിലവില്‍ ലയണല്‍ മെസ്സിക്കൊപ്പം മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മിയാമിക്കായാണ് കളിക്കുന്നത്. ബാഴ്‌സലോണയിലെ നീണ്ട കരിയറിന് ശേഷം 2023ലാണ് ആല്‍ബ ഇന്റര്‍മിയാമിയില്‍ എത്തുന്നത്. ഇന്റര്‍മിയാമിക്കായി 14 ഗോളുകളും 38 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
An incredible chapter comes to a close.
— Major League Soccer (@MLS) October 7, 2025
Jordi Alba announces his retirement from professional soccer at the end of the season. 👏 pic.twitter.com/NDb3mKcNBa
വിരമിക്കുന്നതിനെ കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുവെന്നും ഇതാണ് ശരിയായ സമയമെന്നും താരം വ്യക്തമാക്കി.ബാഴ്‌സയ്‌ക്കൊപ്പം ആറ് ലീഗ് കിരീടവും ഒരു തവണ യുവേഫാ ചാംപ്യന്‍സ് ലീഗും മറ്റ് നിരവധി ആഭ്യന്തര കിരീടങ്ങളും താരം നേടിയിട്ടുണ്ട്. ദേശീയ ടീമിനൊപ്പം ലോകകപ്പും(2010) താരം നേടിയിട്ടുണ്ട്.2023ല്‍ സ്‌പെയിനിനൊപ്പം യുവേഫാ നേഷന്‍സ് കിരീടവും താരം നേടി.