യുവേഫാ നേഷന്‍സ് ലീഗ് ; യൂറോയ്ക്ക് പകരം വീട്ടാന്‍ സ്‌പെയിന്‍ ഇറ്റലിക്കെതിരേ

ബ്രയാന്‍ ഗില്‍, ഗാവി എന്നിവര്‍ സ്‌പെയിനിനായി ഇറങ്ങും.

Update: 2021-10-05 05:31 GMT


മാഡ്രിഡ്: യുവേഫാ നേഷന്‍സ് ലീഗ് സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ആദ്യ സെമിയില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലി സ്‌പെയിനിനെ നേരിടും. യൂറോ കപ്പ് സെമിയുടെ തനിയാവര്‍ത്തനമാണ് മല്‍സരം. യൂറോയില്‍ സ്‌പെയിനിന്റെ ഫൈനല്‍ മോഹങ്ങള്‍ അവസാനിപ്പിച്ച ഇറ്റലിയോട് പകവീട്ടാനാണ് ടീം നാളെ ഇറങ്ങുന്നത്. എന്നാല്‍ റോബര്‍ട്ടോ മാന്‍സിനിയുടെ ഇറ്റലി 37 മല്‍സരങ്ങളുടെ അപരാജിത വിജയകുതിപ്പിലാണ്. ഇറ്റാലിയന്‍ കുതിപ്പിന് തടയിടാന്‍ ആവുമെന്ന് സ്‌പെയിന്‍ കോച്ച് ലൂയിസ് എന്ററിക്വെ പറയുന്നു. ടീനേജ് സെന്‍സേഷന്‍ പെട്രി നാളെയും സ്‌പെയിനിനായി ഇറങ്ങില്ല. ബ്രയാന്‍ ഗില്‍, ഗാവി എന്നിവര്‍ സ്‌പെയിനിനായി ഇറങ്ങും.




Tags:    

Similar News