ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്; എക്‌സ്ട്രാടൈമില്‍ യുവന്റസ് വീണു; ഇന്ററിന് കിരീടം

അലക്‌സിസ് സാഞ്ചസ് നേടിയ ഗോളാണ് ഇന്ററിന് കിരീടമൊരുക്കിയത്.

Update: 2022-01-13 05:32 GMT


റോം: 2010ന് ശേഷം ആദ്യമായി ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേടി ഇന്റര്‍മിലാന്‍. ഫൈനലില്‍ യുവന്റസിനെ 2-1നാണ് ഇന്റര്‍ പരാജയപ്പെടുത്തിയത്. എക്‌സ്ട്രാടൈമിലേക്ക് നീണ്ട മല്‍സരത്തില്‍ 121 ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസ് നേടിയ ഗോളാണ് ഇന്ററിന് കിരീടമൊരുക്കിയത്. വെസ്റ്റണ്‍ മക്കെനീ യുവന്റസിനായി ലീഡെടുത്തു. തുടര്‍ന്ന് പെനാല്‍റ്റിയിലൂടെ 35ാം മിനിറ്റില്‍ ലൗട്ടേരോ മാര്‍ട്ടിന്‍സ് സമനില പിടിച്ചു. തുടര്‍ന്ന് എക്‌സ്ട്രാടൈമിലാണ് ഇന്റര്‍ സൂപ്പര്‍ കപ്പിലെ യുവന്റസ് ആധിപത്യം തകര്‍ത്തത്.


Tags: