റൊണാള്‍ഡോയുടെ അഭാവത്തില്‍ യുവന്റസിന് തോല്‍വി

ആദ്യ മല്‍സരത്തില്‍ യുവന്റസ് സമനില വഴങ്ങിയിരുന്നു.

Update: 2021-08-29 07:24 GMT


ടൂറിന്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ സീരി എയില്‍ എംമ്പോളിക്കെതിരേ ഇറങ്ങിയ യുവന്റസിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇത്തരി കുഞ്ഞന്‍മാരായ എംമ്പോളി യുവന്റസിനെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറിയ റൊണാള്‍ഡോയുടെ അഭാവത്തില്‍ ഡിബാല, കിയേസ,മൊറാട്ട, കുളുസവേസ്‌കി, ലോക്ടെല്ലി എന്നിവരെയെല്ലാം ആദ്യ ഇലവനില്‍ ഇറക്കിയിരുന്നു. എന്നാല്‍ ഒരു ഗോള്‍ തിരിച്ച് അടിക്കാന്‍ ടീമിനായില്ല. ആദ്യ മല്‍സരത്തില്‍ യുവന്റസ് സമനില വഴങ്ങിയിരുന്നു.


സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ്. ഒരു ഗോളിനാണ് റയലിന്റെ ജയം. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ ഗെറ്റാഫയെ നേരിടും.




Tags: