ഇസ്രായേല്‍ ആക്രമണം; ഗസയില്‍ 46 കുട്ടികളടക്കം 104 പേര്‍ കൊല്ലപ്പെട്ടു; വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രായേല്‍
ഗസ: ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 104 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 46 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ 250-ഓളം പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഗസ സിറ്റി, ബെയ്ത്ത് ലെഹിയ എന്നിവിടങ്ങളിലെ നിരവധി വീടുകളും കെട്ടിടങ്ങളും സ്‌കൂളുകളും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപോര്‍ട്ട്. ബുറൈജ്, നുസൈറാത്ത്, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലും ഇസ്രായേലിന്റെ ശക്തമായ ആക്രമണമുണ്ടായി.അതേസമയം, ആക്രമണം നിര്‍ത്തിവച്ചതായും ഇസ്രായേല്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിച്ചതായും ഇസ്രായേല്‍ പ്രതിരോധസേന (ഐഡിഎഫ്) അറിയിച്ചു.