ഐഎസ്എല്‍ മലയാളി ഇലവനും സന്തോഷ് ട്രോഫി ഇലവനും ഇന്ന് ഏറ്റുമുട്ടും

ഇന്ന് രാത്രി 7.30ന് എടവണ്ണ സീതി ഹാജി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം.

Update: 2022-04-12 05:13 GMT



മലപ്പുറം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മലയാളി ഇലവനും സന്തോഷ് ട്രോഫി ഇലവനും ഇന്ന് ഏറ്റുമുട്ടും. സന്തോഷ് ട്രോഫിക്ക് മുന്നോടിയായി വെയ്ക്ക് അപ്പ് ഫുട്‌ബോള്‍ അക്കാഡമിയും വെയ്ക്ക് അപ്പ് സ്‌പോര്‍ട്‌സ് ചാരിറ്റിയും സംയുക്തമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി 7.30ന് എടവണ്ണ സീതി ഹാജി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം. ആശിഖ് കുരുണിയന്‍, വി പി സുഹൈര്‍, മഷൂര്‍ ഷെരീഫ്, ഇര്‍ഷാദ്, പ്രശാന്ത് മോഹന്‍, ലിയോണ്‍ അഗസ്റ്റിന്‍, രഹ്നേഷ്, നെമില്‍ മുഹമ്മദ്, ഗനി, ജസ്റ്റിന്‍ ജോര്‍ജ്ജ് എന്നിവരാണ് ഐഎസ്എല്‍ ഇലവനില്‍ ഉള്ളത്.



Tags: