ഐഎസ്എല്ലില്‍ വമ്പന്‍ മാറ്റം; അഞ്ചും ആറും സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിക്കാം

സെമി ഫൈനലുകള്‍ ഹോം ആന്റ് എവേ മല്‍സരങ്ങളായി നടക്കും.

Update: 2022-05-01 08:31 GMT

  1. മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ അഞ്ചും ആറും സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിക്കാം. ഇതുവരെ ആദ്യ നാല് സ്ഥാനക്കാര്‍ തമ്മിലാണ് സെമിയില്‍ ഏറ്റുമുട്ടിയിരുന്നത്. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ ആദ്യത്തെ രണ്ട് പേര്‍ നേരിട്ട് സെമിയില്‍ കളിക്കും. തുടര്‍ന്നുള്ള നാല് സ്ഥാനക്കാര്‍ പരസ്പരം ഏറ്റുമുട്ടി ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവര്‍ സെമിയില്‍ കളിക്കും.പ്ലേ ഓഫ് ഒറ്റ പാദമായി നടക്കും. സെമി ഫൈനലുകള്‍ ഹോം ആന്റ് എവേ മല്‍സരങ്ങളായി നടക്കും.



Tags:    

Similar News