ഗോവയ്‌ക്കെതിരായ സമനില മികച്ച ഫലം; ഖാലിദ് ജാമില്‍; ഉടന്‍ വിജയവഴിയില്‍ തിരിച്ചെത്തും

ഐഎസ്എല്ലില്‍ പ്ലേ ഓഫിലെത്തിയ ഒരു ടീമിന്റെ ആദ്യ ഇന്ത്യന്‍ പരിശീലകന്‍ കൂടിയാണ്.

Update: 2022-01-15 08:59 GMT

പനാജി: കഴിഞ്ഞ ദിവസം ഐഎസ്എല്ലില്‍ ഗോവയ്‌ക്കെതിരേ നടന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ മല്‍സര ഫലം മികച്ചതാണെന്ന് കോച്ച് ഖാലിദ് ജാമില്‍ വ്യക്തമാക്കി.ഗോവയെ 1-1ന് നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ പിടിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏക ഇന്ത്യന്‍ കോച്ചാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഖാലിദ് ജാമില്‍. ആദ്യപകുതിയില്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ച ഗോവയെ തടഞ്ഞ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെയും ഗോള്‍കീപ്പറെയും ഖാലിദ് ജാമില്‍ അഭിനന്ദിച്ചു.




എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് നിരവധി സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഗോവയെ തോല്‍പ്പിക്കാമായിരുന്നുവെന്നും അടുത്ത മല്‍സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ലീഗില്‍ നോര്‍ത്ത് 10ാം സ്ഥാനത്താണ്. 44 കാരനായ ജാമില്‍ ഐഎസ്എല്ലില്‍ പ്ലേ ഓഫിലെത്തിയ ഒരു ടീമിന്റെ ആദ്യ ഇന്ത്യന്‍ പരിശീലകന്‍ കൂടിയാണ്.


Tags: