നോര്‍ത്ത് ഈസ്റ്റിന് ഇസ്രായേല്‍ പരിശീലകന്‍

കൊല്‍ക്കത്ത

Update: 2022-08-11 15:34 GMT


കൊല്‍ക്കത്ത: ഐഎസ്എല്‍ ക്ലബ്ബ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് പുതിയ പരിശീലകന്‍. മുന്‍ ഇസ്രായേല്‍ താരം മാര്‍ക്കോ ബാല്‍ബുല്‍ ആണ് ടീമിന്റെ പരിശീലകനായെത്തുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ഇസ്രായേല്‍ അണ്ടര്‍ 21 ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. ഇസ്രായേല്‍ ഡിവിഷനില്‍ 150ല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇസ്രായേലില്‍ അഞ്ച് ലീഗ് കിരീടങ്ങള്‍ ബാല്‍ബുല്‍ നേടിയിട്ടുണ്ട്.






Tags:    

Similar News