ഐഎസ്എല്‍: ഗോവയ്‌ക്കെതിരേ ജംഷദ്പൂരിന് ജയം

സമനിലയ്ക്കായി ഗോവന്‍ നിര പരിശ്രമിച്ചെങ്കിലും ജംഷ്ദപൂര്‍ ഗോളിയുടെ മികവ് അവര്‍ക്ക് രക്ഷയായി. ജയത്തോടെ ജംഷ്ദപൂര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.

Update: 2019-11-26 16:55 GMT

പനാജി: ഐഎസ്എല്ലില്‍ ഗോവ എഫ്‌സിക്കെതിരേ ജംഷദ്പൂര്‍ എഫ്‌സിക്ക് ജയം. ഗോവയില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷ്ദപൂരിന്റെ ജയം. ഹോം ഗ്രൗണ്ടിലെ 10 മല്‍സരങ്ങളുടെ ഗോവയുടെ കുതിപ്പിനാണ് ജംഷ്ദപൂര്‍ കഠിഞ്ഞാണിട്ടത്.

18ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റില്‍ നേടിയ ഗോളാണ് ജംഷ്ദപൂരിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. സമനിലയ്ക്കായി ഗോവന്‍ നിര പരിശ്രമിച്ചെങ്കിലും ജംഷ്ദപൂര്‍ ഗോളിയുടെ മികവ് അവര്‍ക്ക് രക്ഷയായി. ജയത്തോടെ ജംഷ്ദപൂര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.

Tags: