ബ്ലാസ്‌റ്റേഴസ് ആരാധകര്‍ നിരാശയില്‍; ഫൈനലില്‍ മഞ്ഞ ജെഴ്‌സിയില്ല

അവരുടെ ടീം കറുപ്പും നീലയും സ്ട്രിപ്പ്‌സുള്ള ജെഴ്‌സിയുമായി കളിക്കുന്നത് കാണാം.

Update: 2022-03-17 16:12 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രവേശിച്ചെങ്കിലും ആരാധകര്‍ ഒരു കാര്യത്തില്‍ നിരാശയിലാണ്. തുടര്‍ച്ചയായി ടീം ധരിക്കുന്ന മഞ്ഞ ജെഴ്‌സി ഇക്കുറി ഫൈനലില്‍ കളിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് അണിയാന്‍ ആവില്ല. എതിര്‍ ടീമായ ഹൈദരാബാദിന്റെ ജെഴ്‌സിയും മഞ്ഞയാണ്.ഹൈദരാബാദിനാണ് ഇക്കുറി മഞ്ഞ ജെഴ്‌സി ധരിക്കാനുള്ള അവകാശം. ലീഗ് റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമിന് അവരുടെ ഔദ്ദ്യോഗിക ജെഴ്‌സി അണിയാം എന്നാണ് നിയമം. മഞ്ഞ ജെഴ്‌സിയുമായി പിജെഎന്‍ സ്റ്റേഡിയത്തില്‍ വരുന്ന ബ്ലാസ്റ്റേഴസ് ആരാധകര്‍ക്ക് അവരുടെ ടീം കറുപ്പും നീലയും സ്ട്രിപ്പ്‌സുള്ള ജെഴ്‌സിയുമായി കളിക്കുന്നത് കാണാം.






Tags:    

Similar News