ഐഎസ്എല്‍; ആദ്യജയത്തിനായി ഹൈദരാബാദും നോര്‍ത്ത് ഈസ്റ്റും ഇന്ന് ഏറ്റുമുട്ടും

ഇന്നലെ നടന്ന മല്‍സരത്തില്‍ എഫ് സി ഗോവ ഈസ്റ്റ് ബംഗാളിനെ 2-1ന് പരാജയപ്പെടുത്തി.

Update: 2022-10-13 07:51 GMT




ഹൈദരാബാദ്: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരും ഇന്ന് നേര്‍ക്കു നേര്‍ വരുന്നു. ആദ്യ മല്‍സരത്തില്‍ മുംബൈ എഫ്‌സിയോട് 3-3ന്റെ സമനില വഴങ്ങിയ ഹൈദരാബാദ് ഇന്ന് സീസണിലെ ആദ്യ ജയത്തിനായാണ് ഇറങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റാവട്ടെ ആദ്യ മല്‍സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് ഏക ഗോളിന് പരാജയപ്പെട്ടു. അവസാന നിമിഷം വരെ ബെംഗളൂരുവിനെ സമനിലയില്‍ പിടിച്ചാണ് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ടത്.ഗുവഹാത്തിയില്‍ രാത്രി 7.30നാണ് മല്‍സരം.


ഇന്നലെ നടന്ന മല്‍സരത്തില്‍ എഫ് സി ഗോവ ഈസ്റ്റ് ബംഗാളിനെ 2-1ന് പരാജയപ്പെടുത്തി. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മല്‍സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോവ വിജയഗോള്‍ നേടിയത്.


നിലവിലെ ലീഗ് ജേതാക്കളായ ജെംഷഡ്പൂര്‍ എഫ്‌സിയും ആദ്യ മല്‍സരത്തില്‍ ഒഡീഷാ എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. കരുത്തരായ എടികെ മോഹന്‍ ബഗാനും സീസണിലെ ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു.




Tags:    

Similar News