ഐഎസ്എല്‍; കൊല്‍ക്കത്തന്‍ ഡെര്‍ബി എടികെ മോഹന്‍ ബഗാന്

റോയ് കൃഷ്ണ(12), മന്‍വീര്‍ സിങ് (14), ലിസ്റ്റണ്‍ കൊളാക്കോ (23) എന്നിവരാണ് ബഗാന്റെ ഗോളുകള്‍ നേടിയത്.

Update: 2021-11-27 16:39 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ എടികെ മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. ഈസ്റ്റ് ബംഗാളിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് മോഹന്‍ ബഗാന്‍ നേടിയത്. മല്‍സരത്തില്‍ പൂര്‍ണ്ണ ആധിപത്യം നേടിയ മോഹന്‍ ബഗാന്‍ ആദ്യ 23 മിനിറ്റില്‍ തന്നെ മൂന്ന് ഗോള്‍ നേടി ലീഡെടുത്തിരുന്നു. റോയ് കൃഷ്ണ(12), മന്‍വീര്‍ സിങ് (14), ലിസ്റ്റണ്‍ കൊളാക്കോ (23) എന്നിവരാണ് ബഗാന്റെ ഗോളുകള്‍ നേടിയത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ ബഗാന്‍ കൊല്‍ക്കത്തന്‍ ഡെര്‍ബി നേടുന്നത്. ലീഗിലെ എടികെയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണ്.




Tags:    

Similar News