ഐഎസ്എല്‍; ബലാബലം; ഒന്നാം സ്ഥാനക്കാരെ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ്

ദെഷോര്‍ണ്‍ ബ്രൗണിന്റെ ഹാട്രിക്കാണ് നോര്‍ത്ത് ഈസ്റ്റിന് വിജയ തുല്യമായ സമനില നല്‍കിയത്.

Update: 2021-12-27 16:22 GMT

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈയെ സമനിലയില്‍ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ ഒമ്പതാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് 3-3നാണ് വമ്പന്‍മാരെ കെട്ടിയത്. ദെഷോര്‍ണ്‍ ബ്രൗണിന്റെ ഹാട്രിക്കാണ് നോര്‍ത്ത് ഈസ്റ്റിന് വിജയത്തിന് തുല്യമായ സമനില നല്‍കിയത്. ഇഗോര്‍ അങ്കുളോ 33, 52 മിനിറ്റുകളിലായി മുംബൈയ്ക്കായി ഇരട്ട ഗോള്‍ നേടി. ബിപിന്‍ സിങിന്റെ ഗോള്‍ 40 ാം മിനിറ്റിലാണ് പിറന്നത്. 29, 55, 80 മിനിറ്റുകളിലാണ് ബ്രൗണിന്റെ ഗോളുകള്‍ പിറന്നത്.











Tags:    

Similar News