ജോബി ജസ്റ്റിനെ എടികെ റിലീസ് ചെയ്യും; ജയേഷ് റാനെ ബെംഗളുരുവിലേക്ക്

മൂന്ന് വര്‍ഷത്തെ കരാറാണ് താരത്തിന് ബെംഗളുരു നല്‍കുക.

Update: 2021-07-23 06:14 GMT


കൊല്‍ക്കത്ത: കേരളാ സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിനെ എടികെ മോഹന്‍ ബഗാന്‍ ഇന്ന് റിലീസ് ചെയ്യും. താരത്തിനായി ഐഎസ്എല്ലിലെ ചില ക്ലബ്ബുകള്‍ രംഗത്തുണ്ടെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല.

അതിനിടെ എടികെയുടെ മദ്ധ്യനിര താരം ജയേഷ് റാനെ ബെംഗളുരു എഫ്‌സിയിലേക്ക് ചേക്കേറി. മൂന്ന് വര്‍ഷത്തെ കരാറാണ് താരത്തിന് ബെംഗളുരു നല്‍കുക.




Tags:    

Similar News