ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി മുംബൈ ടോപ് ഫോറില്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സ് 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Update: 2022-02-22 16:16 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇടവേളയ്ക്ക് ശേഷം മുംബൈ സിറ്റി ടോപ് ഫോറില്‍ കയറി. അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ തോല്‍പ്പിച്ചത്. 51ാം മിനിറ്റില്‍ ബിപിന്‍ സിങാണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. 28 പോയിന്റുമായാണ് മുംബൈ നാലാം സ്ഥാനത്തേക്ക് കയറിയത്. മുംബൈയേക്കാളും ഒരു മല്‍സരം കുറവ് കളിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.




Tags:    

Similar News