ഐഎസ്എല്‍; ഒന്നാം സ്ഥാനക്കാരെ വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍

ജയത്തോടെ എടികെ ലീഗില്‍ നാലാം സ്ഥാനത്തെത്തി.

Update: 2022-02-08 16:10 GMT


വാസ്‌കോ: ഐഎസ്എല്ലില്‍ ഹൈദരാബാദ് കുതിപ്പിന് ബ്ലോക്കിട്ട് എടികെ മോഹന്‍ ബഗാന്‍. ഇന്ന് നടന്ന മല്‍സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരെ 2-1നാണ് എടികെ മറികടന്നത്. ലിസ്റ്റണ്‍ കൊളാക്കോ(56), മന്‍വീര്‍ സിങ്(59) എന്നിവരാണ് എടികെയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 67ാം മിനിറ്റില്‍ ജോല്‍ ചിയാനീസെയാണ് ഹൈദരാബാദിന്റെ ഏകഗോള്‍ നേടിയത്. തുടര്‍ന്ന് ഹൈദരാബാദ് സമനിലയ്ക്കായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ എടികെ ലീഗില്‍ നാലാം സ്ഥാനത്തെത്തി.




Tags:    

Similar News