ഐഎസ്എല്‍; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ സമനിലയില്‍ കുരുക്കി ഗോവാ എഫ് സി

ലീഗില്‍ ഒഡീഷാ ഏഴാം സ്ഥാനത്തും ഗോവ ഒമ്പതാം സ്ഥാനത്തുമാണ്.

Update: 2022-02-01 17:36 GMT


വാസ്‌കോ: ഐഎസ്എല്ലില്‍ ഇന്ന് നടന്ന ഒഡീഷാ എഫ് സിയും ഗോവാ എഫ്‌സിയും തമ്മിലുള്ള മല്‍സരം സമനിലയില്‍ കലാശിച്ചു. 61ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ഒഡീഷയാണ് മല്‍സരത്തില്‍ ലീഡെടുത്തത്.ജൊനാത്താസ് ഡി ജീസുസ് ആണ് ഗോള്‍ നേടിയത്. വിജയം ഉറപ്പിച്ച ഒഡീഷയെ ഇഞ്ചുറി ടൈമിലാണ് ഗോവ ഞെട്ടിച്ചത്.അലക്‌സാണ്ടര്‍ റൊമാരിയോ ജെസുരാജാണ് ഗോവയ്ക്കായി സമനില ഗോള്‍ നേടിയത്. ലീഗില്‍ ഒഡീഷാ ഏഴാം സ്ഥാനത്തും ഗോവ ഒമ്പതാം സ്ഥാനത്തുമാണ്.




Tags:    

Similar News