സൂപ്പര്‍ ലീഗില്‍ ജെംഷഡ്പൂരിനെ പിടിച്ചുകെട്ടി ബെംഗളൂരു എഫ് സി

ഇരുടീമും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Update: 2021-12-20 16:15 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍മാരായ ജെംഷഡ്പൂര്‍ എഫ്‌സിയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി ബെംഗളൂരു എഫ്‌സി. ലീഗിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് 10ാം സ്ഥാനക്കാര്‍ക്കെതിരേ ഒരു ഗോള്‍ നേടാനായില്ല. ഇരുടീമും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബെംഗളൂരു തുടര്‍ച്ചയായ ഏഴാം മല്‍സരത്തിലും ജയം കണ്ടെത്തിയില്ല എന്നത് അവര്‍ക്ക് തിരിച്ചടിയായി.




Tags: