ഐഎസ്എല്‍; ഈസ്റ്റ് ബംഗാള്‍- ജെംഷദ്പൂര്‍ മല്‍സരം സമനിലയില്‍

Update: 2021-11-21 16:11 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ഈസ്റ്റ് ബംഗാള്‍-ജെംഷദ്പൂര്‍ മല്‍സരം സമനിലയില്‍.ക്രൊയേഷ്യയുടെ ഫ്രാന്‍ഹോ പ്രൈസിലൂടെ ഈസ്റ്റ്ബംഗാളാണ് മല്‍സരത്തില്‍ ലീഡെടുത്തത്. 17ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. എന്നാല്‍ 45ാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ഡ്‌ലിയിലൂടെ ജെംഷദ്പൂര്‍ തിരിച്ചടിച്ചു. പിന്നീട് ഈസ്റ്റ്ബംഗാള്‍ ഒരു മികച്ച അവസരം പാഴാക്കി. ജെംഷ്ദ്പൂരിന് പിന്നീട് ഗോളവസരങ്ങള്‍ കണ്ടെത്താനായില്ല.

കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ സെമിബെര്‍ത്ത് നഷ്ടമായ ജെംഷദ്പൂര്‍ ഇത്തവണ മികച്ച ടീമുമായാണ് ഇറങ്ങിയത്. കഴിഞ്ഞ തവണ അരങ്ങേറ്റം കുറിച്ച ഈസ്റ്റ്ബംഗാള്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.




Tags:    

Similar News