ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റിനെതിരേ ഒഡീഷയ്ക്ക് വന്‍ ജയം

ജയത്തോടെ ഒഡീഷ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.

Update: 2022-01-18 17:08 GMT


പനാജി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഒഡീഷാ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് നടന്ന ലീഗിലെ ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഒഡീഷയുടെ ജയം. ജയത്തോടെ ഒഡീഷ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഡാനിയല്‍ (17), അരിഡായ് കബ്രേരാ(22) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ 10ാം സ്ഥാനത്താണ്.





Tags: