ഐഎസ്എല്‍; ഹൈദരാബാദിന്റെ ടോപ് വണ്‍ ലക്ഷ്യത്തെ പിടിച്ചുകെട്ടി ചെന്നൈയിന്‍

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മല്‍സരം 1-1നാണ് അവസാനിച്ചത്.

Update: 2022-01-13 16:57 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിക്ക് സമനില. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മല്‍സരം 1-1നാണ് അവസാനിച്ചത്. ജയിച്ചാല്‍ ഹൈദരാബാദിന് ഒന്നാമതുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിന്‍തള്ളാമായിരുന്നു. ലീഗില്‍ ആറാം സ്ഥാനത്തുള്ള ചെന്നൈയിന്‍ 13ാം മിനിറ്റില്‍ മുഹമ്മദ് സാജിദ് ധോത്തിലൂടെ ലീഡെടുത്തിരുന്നു. എന്നാല്‍ ജാവിയര്‍ സിവേരിയോയിലൂടെ 45ാം മിനിറ്റില്‍ ഹൈദരാബാദ് ഒപ്പം പിടിക്കുകയായിരുന്നു.




Tags:    

Similar News