ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റിനെ ഗോള്‍ മഴയില്‍ മുക്കി ഹൈദരാബാദ്

ഹൈദരാബാദ് ഒന്നാം സ്ഥാനത്തെ ലീഡ് നാല് പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു.

Update: 2022-01-31 17:44 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍ ജയവുമായി ഹൈദരാബാദ് എഫ്‌സി. ലീഗിലെ 10ാം സ്ഥാനക്കാരെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഹൈദരാബാദ് മറികടന്നത്.ജയത്തോടെ ഹൈദരാബാദ് ഒന്നാം സ്ഥാനത്തെ ലീഡ് നാല് പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു.



മല്‍സരത്തില്‍ ബാര്‍ത്തലോമിയോ ഒഗ്‌ബെചെ ഇരട്ട ഗോള്‍ നേടി. ശേഷിക്കുന്ന ഗോളുകള്‍ ആകാഷ് മിശ്ര (45), നിഖില്‍ പൂജാരി (84), എഡു ഗാര്‍സിയ(88) എന്നിവരും നേടി. നോര്‍ത്ത് ഈസ്റ്റിനെ നിലംപരിശാക്കുന്ന പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുത്തത്. 22 പോയിന്റുമായി ജെംഷഡ്പൂര്‍ എഫ് സി രണ്ടാം സ്ഥാനത്തും 20 പോയിന്റുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.




Tags:    

Similar News