ഐഎസ്എല്‍; ഗോവയ്ക്ക് വീണ്ടും തോല്‍വി, ജെംഷദ്പൂരിന് ജയം

ഗോവയുടെ ആശ്വാസ ഗോള്‍ എയ്‌റം കബ്‌റേരയുടെ വക 86ാം മിനിറ്റിലായിരുന്നു.

Update: 2021-11-26 16:18 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയ്ക്ക് വീണ്ടും തോല്‍വി. ഇന്ന് ജെംഷദ്പൂരിനെ നേരിട്ട ഗോവ 3-1ന്റെ തോല്‍വിയാണ് നേരിട്ടത്. ലീഗിലെ ഗോവയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്.ആദ്യ മല്‍സരത്തില്‍ ഗോവ മുംബൈ സിറ്റിയോടും പരാജയപ്പെട്ടിരുന്നു. ആദ്യ മല്‍സരത്തില്‍ ഈസ്റ്റ്ബംഗാളിനോട് സമനില വഴങ്ങിയ ജെംഷദ്പൂര്‍ തുടക്കം മുതലെ മല്‍സരത്തില്‍ ആധിപത്യം നേടിയിരുന്നു. രണ്ടാം പകുതിയിലാണ് അവരുടെ മൂന്ന് ഗോളും വീണത്. നെറിജുസ് വല്‍സ്‌ക്കിസ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. 51, 61 മിനിറ്റുകളിലായാണ് താരത്തിന്റെ ഗോളുകള്‍. 80ാം മിനിറ്റില്‍ ജോര്‍ദ്ദന്‍ മുറെ അവരുടെ മൂന്നാം ഗോളും നേടി. ഗോവയുടെ ആശ്വാസ ഗോള്‍ എയ്‌റം കബ്‌റേരയുടെ വക 86ാം മിനിറ്റിലായിരുന്നു.




Tags:    

Similar News