ഐഎസ്എല്‍: ജയം കൈവിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

Update: 2020-01-25 19:34 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് അവസാന നിമിഷം തോല്‍വി. ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരേ നടന്ന മല്‍സരത്തിലാണ് കേരളത്തിന്റെ തോല്‍വി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ആദ്യപകുതിയില്‍ ബൗമൗസ്, ജാക്കി ചന്ദ്‌സിങ് എന്നിവരുടെ ഗോളില്‍ ഗോവ മുന്നിലെത്തി.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ കേരളം മെസ്സി, ഓഗ്‌ബെച്ചേ എന്നിവരിലൂടെ തിരിച്ചടിച്ചു. എന്നാല്‍ 83ാം മിനിറ്റില്‍ ബൗമൗസ് രണ്ടാം ഗോളിലൂടെ ഗോവയക്ക് വിജയം നല്‍കി. അവസാന നിമിഷംവരെ പൊരുതിയെങ്കിലും 3-2ന് കേരളം തോല്‍വി വഴങ്ങുകയായിരുന്നു. ജയത്തോടെ ഗോവ ലീഗില്‍ ഒന്നാമതെത്തി. തോല്‍വി കേരളത്തിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. 

Tags:    

Similar News