ടൂറിന്: ഇറ്റാലിയന്‍ സീരി എയില്‍ കിരീട പോരാട്ടം കനക്കുന്നു. ഇന്നത്തെ ജയത്തോടെ ഇന്റര്മിലാന് ഒന്നാമത് നിലയുറപ്പിച്ചപ്പോള്‍ ലാസിയോ മൂന്നാം സ്ഥാനത്തേക്ക് കയറി. മിലാന് ഡെര്‍ബിയില്‍ എസി മിലാനെ 4-2നാണ് ഇന്റര്മിലാന് തോല്‍പ്പിച്ചത്. രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ഇന്റര്‍ തിരിച്ചടിച്ചത്. റെബിക്ക്(40), ഇബ്രാ(45) എന്നിവരാണ് എസി മിലാനായി ആദ്യം വലകുലുക്കിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ബ്രോസോവിക്ക്, വിസിനോ, ഡി വറിജ്, ലൂക്കാക്കൂ എന്നിവരിലൂടെ ഇന്റര്‍ തിരിച്ചടിക്കുകയായിരുന്നു. ജയത്തോടെ മിലാന് 54 പോയിന്റുമായി ഒന്നാമതെത്തി. പാര്‍മയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ലാസിയോ വിജയകുതിപ്പ് തുടര്‍ന്നു. ജയത്തോടെ ലാസിയോ ലീഗില്‍ യുവന്റസിന് പിന്നിലായി മൂന്നാമതെത്തി. ലാസിയോക്ക് 53 പോയിന്റാണുള്ളത്.
ബുണ്ടസ ലീഗില്‍ ചാംപ്യന്മാരായ ബയേണ്‍ മ്യുണിക്കിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ച് ആര് ബി ലെപ്സിഗ്. ലീഗില്‍ ബയേണ്‍ 43 പോയിന്റുമായി ഒന്നാം സ്ഥാനത്തും ലെപ്സിഗ് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.