റയല്‍ മാഡ്രിഡിന് ഇന്ന് ഇന്റര്‍ ബലപരീക്ഷണം; അത്‌ലറ്റിക്കോയ്ക്ക് പോര്‍ട്ടോ

സിമിയോണിക്ക് കീഴില്‍ കിരീടം തന്നെയാണ് അത്‌ലറ്റിക്കോ ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്.

Update: 2021-09-15 06:58 GMT

മിലാന്‍: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്റര്‍മിലാന്‍ ഇന്ന് സ്പാനിഷ് പ്രമുഖര്‍ റയല്‍ മാഡ്രിഡിനെ നേരിടും. മിലാനില്‍ നടക്കുന്ന മല്‍സരം രാത്രി 12.30നാണ്. സ്പാനിഷ് ലീഗില്‍ അപരാജിത ഫോമിലാണ് റയല്‍. കരീം ബെന്‍സിമയുടെ ചിറകിലേറി കുതിക്കാന്‍ തന്നെയാണ് റയല്‍ വരുന്നത്. സീരി എ ചാംപ്യന്‍മാരായ ഇന്റര്‍ അവസാന മല്‍സരത്തില്‍ സമനില വഴങ്ങിയെങ്കിലും താരങ്ങളെല്ലാം സൂപ്പര്‍ ഫോമിലാണ്.


ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് പോര്‍ച്ചുഗല്‍ പ്രമുഖര്‍ എഫ് സി പോര്‍ട്ടോയെ നേരിടും. കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് സീസണില്‍ പോര്‍ട്ടോ മികച്ച പ്രകടനം നടത്തിയിരുന്നു. സിമിയോണിക്ക് കീഴില്‍ കിരീടം തന്നെയാണ് അത്‌ലറ്റിക്കോ ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്.




Tags:    

Similar News