ഇന്ത്യന്‍ യുവനിരയുടെ പരിശീലകനായി എറിക് പെരേര

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്‌സി ഗോവയുടെ ടെക്‌നിക്കല്‍ ഡയറക്ടറാണ് പെരേര. മുന്‍ ഇന്ത്യന്‍ താരമായ പെരേര വാസ്‌കോ ക്ലബ്ബിനുവേണ്ടിയായിരുന്നു ആദ്യ കോച്ചിങ് നടത്തിയത്.

Update: 2019-02-13 12:41 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ അണ്ടര്‍ 23ന്റെ പരിശീലകനായി എറിക് പെരേര ചുമതലയേറ്റു. മുന്‍ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്‌റ്റെയ്‌നായിരുന്നു അണ്ടര്‍ 23 ടീമിന്റെ ചുമതല. അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്നാണ് പെരേരയെ നിയമിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്‌സി ഗോവയുടെ ടെക്‌നിക്കല്‍ ഡയറക്ടറാണ് പെരേര. മുന്‍ ഇന്ത്യന്‍ താരമായ പെരേര വാസ്‌കോ ക്ലബ്ബിനുവേണ്ടിയായിരുന്നു ആദ്യ കോച്ചിങ് നടത്തിയത്. അഞ്ച് സീസണോളം ടീമിനെ പരിശീലിപ്പിച്ചു. പുനെ എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 20 വര്‍ഷം പരിശീലനമികവുള്ള പെരേരയുടെ വരവ് ഇന്ത്യന്‍ ടീമിന് മികവ് നല്‍കുമെന്നാണ് എഐഎഫ്എഫിന്റെ പ്രതീക്ഷ.

Tags:    

Similar News