ഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

Update: 2025-06-19 16:39 GMT

മുംബൈ: 2025-26 ലെ ഫുട്‌ബോള്‍ കലണ്ടറില്‍ നിന്ന് ഐഎസ്എല്ലിനെ ഒഴിവാക്കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ കലണ്ടറിലാണ് ഐഎസ്എല്‍ ഷെഡ്യുള്‍ ഉള്‍പ്പെടുത്താത്തത്. മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റില്‍ (എംആര്‍എ) വ്യക്തത ഉണ്ടാകുന്നതുവരെ അടുത്ത സീസണ്‍ ആരംഭിക്കില്ലെന്ന് ലീഗ് സംഘാടകര്‍ നിരവധി ക്ലബ്ബുകളെ അറിയിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ട് ഉണ്ടായിരുന്നു. ചെയ്യുന്നു. ഐഎസ്എല്ലിന്റെ ഉടമസ്ഥാവകാശവും ഉപയോഗ അവകാശങ്ങളും വ്യക്തമാക്കുന്ന ഒരു നിയമപരമായ കരാറാണ് എംആര്‍എ.

റിലയന്‍സും സ്റ്റാറും സംയുക്തമായി ആരംഭിച്ച ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ആണ് ഐഎസ്എല്‍ കൈകാര്യം ചെയ്യുന്നത്. ഈ കരാര്‍ 2025 ഡിസംബറില്‍ കാലഹരണപ്പെടും. ''കഴിഞ്ഞ ആഴ്ച മുതല്‍, മുതിര്‍ന്ന എഫ്എസ്ഡിഎല്‍ ഉദ്യോഗസ്ഥര്‍ ക്ലബ്ബ് ഉടമകളെ വ്യക്തിപരമായി കാണുകയും എംആര്‍എയുടെ ഭാവി വ്യക്തമാക്കുന്നതുവരെ ഐഎസ്എല്‍ ആരംഭിക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.