പൂര്‍ണ്ണ പരാജയം; യു എ ഇക്കെതിരേ ഇന്ത്യയ്ക്ക് ആറ് ഗോളിന്റെ തോല്‍വി

യുഎഇക്കായി അലി മബ്കൗത്ത് ഹാട്രിക്ക് നേടി

Update: 2021-03-29 17:46 GMT




ദുബായ്: ഒമാനെതിരേ ഒപ്പത്തിനൊപ്പം നിന്ന ഇന്ത്യയ്ക്ക് ആ മികവ് യുഎഇക്കെതിരേ നേടാനായില്ല. ഇന്ന് യുഎഇക്കെതിരേ നടന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ത്യ എതിരില്ലാത്ത ആറ് ഗോളിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഒരു തരത്തിലും യുഎഇക്കെതിരേ പിടിച്ച് നില്‍ക്കാന്‍ ഇന്ത്യന്‍ നിരയ്ക്കായില്ല.ഒമാനെതിരായ ടീമില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയാണ് സ്റ്റിമാച്ച് ഇന്ന് ടീമിനെ ഇറക്കിയത്. എന്നാല്‍ ഇത് പൂര്‍ണ്ണ പരാജയമാവുകയായിരുന്നു. മലയാളി താരം മഷൂര്‍ ഷെരീഫ് ആദ്യ ഇലവനില്‍ സ്ഥാനം നേടി. യുഎഇക്കായി അലി മബ്കൗത്ത് ഹാട്രിക്ക് നേടിയപ്പോള്‍ ഖലീല്‍ ഇബ്രാഹിം, ഫാബിയോ ഡി ലിമ, സെബാസ്റ്റിയന്‍ ലൂക്കാസ് തക്ലിബ് എന്നിവര്‍ ഓരോ ഗോളും നേടി.




Tags:    

Similar News