സാഫ് കപ്പ്; ശ്രീലങ്കയോടും സമനില വഴങ്ങി ഇന്ത്യ

നേപ്പാള്‍, മാള്‍ഡിവിസ് എന്നീ ടീമുകള്‍ക്കെതിരേ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് അടുത്ത റൗണ്ട് പ്രതീക്ഷയുള്ളൂ.

Update: 2021-10-07 14:05 GMT


കൊളംബോ: സാഫ് കപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ഇന്ത്യക്ക് വീണ്ടും സമനില. സാഫ് കപ്പിലെ ഏറ്റവും ദുര്‍ബലരായ ശ്രീലങ്കയോടാണ് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങിയത്. ലങ്കയ്‌ക്കെതിരേ മികച്ച ഒരു അവസരം പോലും സൃഷ്ടിക്കാന്‍ ഇന്ത്യക്കായില്ല. സുനില്‍ ഛേത്രി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനോടും ഇന്ത്യ സമനില വഴങ്ങിയിരുന്നു. നേപ്പാള്‍, മാള്‍ഡിവിസ് എന്നീ ടീമുകള്‍ക്കെതിരേ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് അടുത്ത റൗണ്ട് പ്രതീക്ഷയുള്ളൂ.




Tags:    

Similar News