ദിനേശ് കാര്‍ത്തിക്കിന് പകരം അക്‌സറിന് ഇറക്കി; ട്വിറ്ററില്‍ പ്രതിഷേധം

നിരവധി ആരാധകരാണ് ദിനേശ് കാര്‍ത്തിക്കിനെ ആദ്യം ഇറക്കേണ്ടിയിരുന്നുവെന്ന് ആവശ്യപ്പെട്ടത്.

Update: 2022-06-13 06:26 GMT





കട്ടക്ക്: ട്വന്റി-20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ തോറ്റതില്‍ ടീം ഇന്ത്യയ്‌ക്കെതിരേ ട്വിറ്ററില്‍ ആരാധകര്‍ രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ ചില തെറ്റായ തീരുമാനങ്ങളാണ് തോല്‍വിക്ക് കാരണമായതെന്ന് ആരാധകര്‍ ചൂണ്ടികാട്ടുന്നു. ചെറിയ സ്‌കോറില്‍ ഇന്നിങ്‌സ് അവസാനിക്കാനിരിക്കെ ആറാമതായി അക്‌സര്‍ പട്ടേലിനെ ഇറക്കിയതാണ് ആരാധകരെ രോഷാകുലരാക്കിയത്. സൂപ്പര്‍ ഫോമിലുള്ള ദിനേശ് കാര്‍ത്തിക്കിനെ ഇറക്കാതെ അക്‌സറിനെ ഇറക്കിയതിനെ ആരാധകര്‍ ട്വിറ്ററില്‍ ചോദ്യം ചെയ്തു.


നിരവധി ആരാധകരാണ് ദിനേശ് കാര്‍ത്തിക്കിനെ ആദ്യം ഇറക്കേണ്ടിയിരുന്നുവെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം 21 പന്തില്‍ ദിനേശ് കാര്‍ത്തിക്ക് 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നിരുന്നു. ഡികെ നേരത്തെ ഇറങ്ങിയിരുന്നുവെങ്കില്‍ സ്‌കോര്‍ 200നടുത്ത് എത്തുമായിരുന്നുവെന്നും ജയം ഇന്ത്യയ്‌ക്കൊപ്പമാവുമെന്നുമാണ് ആരാധകര്‍ ചൂണ്ടികാണിക്കുന്നത്. ആദ്യ മല്‍സരത്തിലും ഇന്ത്യ തോറ്റിരുന്നു.





Tags:    

Similar News