ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

രാത്രി 7.30നാണ് ഇന്ത്യയുടെ മല്‍സരം. സ്റ്റാര്‍ നെറ്റ്‌വര്‍ക്കില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

Update: 2021-06-15 06:32 GMT


ദുബായ്; ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. നേരത്തെ യോഗ്യത നഷ്ടമായ ഇന്ത്യക്ക് ഏഷ്യാ കപ്പ് യോഗ്യതയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇന്ന് തോല്‍ക്കാതിരിക്കണം. കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച ഇന്ത്യക്ക് ഇന്ന് സമനില നേടിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാം. തോറ്റാല്‍ യോഗ്യതയ്ക്കായി പ്ലേ ഓഫില്‍ കളിച്ച് ഇന്ത്യക്ക് ജയിക്കേണ്ടി വരും. നിലവില്‍ ഗ്രൂപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. രാത്രി 7.30നാണ് ഇന്ത്യയുടെ മല്‍സരം. സ്റ്റാര്‍ നെറ്റ്‌വര്‍ക്കില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. ഗ്രൂപ്പില്‍ നാലാമതുള്ള അഫ്ഗാനിസ്ഥാനും ഇന്ന് ജയിച്ചേ തീരൂ. ജയിച്ചാല്‍ മാത്രമാണ് അവര്‍ക്കും ഏഷ്യാകപ്പ് റൗണ്ടിലേക്ക് കടക്കാന്‍ കഴിയൂ. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ തോല്‍പ്പിച്ച ബംഗ്ലാദേശിനേക്കാള്‍ കരുത്തരാണ് അഫ്ഗാനിസ്ഥാന്‍. അഫ്ഗാനെതിരേ ഇന്ത്യയ്ക്ക് ഇന്നേ നന്നേ വിയര്‍പ്പൊഴേക്കേണ്ടി വരും.




Tags:    

Similar News