അണ്ടര്‍ 17 ബാഴ്‌സാ ടീമിനെ തറപറ്റിച്ച് ഇന്ത്യന്‍ വനിതകള്‍

ബുധനാഴ്ച നടന്ന മല്‍സരത്തില്‍ ഇന്ത്യ സ്വീഡനോട് 3-1ന് പരാജയപ്പെട്ടിരുന്നു.

Update: 2022-10-03 10:41 GMT


മാഡ്രിഡ്: ഡബ്ല്യൂഎസ്എസ് ബാഴ്‌സലോണാ ക്ലബ്ബിനെ 17-1ന് വീഴ്ത്തി ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ടീം. സ്‌പെയിനില്‍ നടന്ന സന്നാഹ മല്‍സരത്തിലാണ് ഇന്ത്യന്‍ ടീമിന്റെ ജയം. ആദ്യ പകുതിയില്‍ ഇന്ത്യ 14 ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. അനിത ഇന്ത്യയ്ക്കായി അഞ്ചും നിതു ലിന്‍ഡ നാലും ലിന്‍ഡാ കോം, നേഹാ എന്നിവര്‍ രണ്ട് ഗോള്‍ വീതവും നേടി. ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കാനിരിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തിലാണ് ഇന്ത്യന്‍ വനിതകളുടെ പ്രകടനം. ബുധനാഴ്ച നടന്ന മല്‍സരത്തില്‍ ഇന്ത്യ സ്വീഡനോട് 3-1ന് പരാജയപ്പെട്ടിരുന്നു.





Tags: