ഇന്ത്യ-ഖത്തര്‍ മല്‍സരം; സഹലും രാഹുലും ടീമില്‍

അണ്ടര്‍ എഎഫ്‌സി ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന മല്‍സരമാണിത്. ഈ ടീം തന്നെയാണ് എഎഫ്‌സി ചാംപ്യന്‍ഷിപ്പിലും കളിക്കുക. 23 അംഗ സ്‌ക്വാഡിനെയാണ് കോച്ച് ഡെറിക് പെരേര പ്രഖ്യാപിച്ചത്.

Update: 2019-03-08 15:19 GMT

ന്യൂഡല്‍ഹി: ഖത്തറിനെതിരായ സൗഹൃദമല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ സഹല്‍ അബ്ദുല്‍ സമദും കെ പി രാഹുലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അണ്ടര്‍ എഎഫ്‌സി ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന മല്‍സരമാണിത്. ഈ ടീം തന്നെയാണ് എഎഫ്‌സി ചാംപ്യന്‍ഷിപ്പിലും കളിക്കുക. 23 അംഗ സ്‌ക്വാഡിനെയാണ് കോച്ച് ഡെറിക് പെരേര പ്രഖ്യാപിച്ചത്.

പരിക്കിന്റെ പിടിയിലുള്ള ആഷിഖ് കുരുണിയന്‍ ടീമില്‍ ഇടം നേടിയില്ല. ഏഷ്യന്‍ കപ്പിനുള്ള ക്യാംപില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സഹല്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാനിറങ്ങുന്നത്. ഈ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി സഹല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 17 ടീമിനായി ലോകകപ്പില്‍ കളിച്ച രാഹുലും ആദ്യമായാണ് ഇന്ത്യന്‍ ടീമിനായി കളിക്കുന്നത്. ഈ മാസം 11നാണ് മല്‍സരം. 

ഇന്ത്യന്‍ ടീം:

ഗോള്‍ കീപ്പര്‍: ഗില്‍, ധീരജ്

ഡിഫന്‍സ്: നരേന്ദര്‍, മെഹ്താബ്, സര്‍തക്, മുയിറാങ്, അന്‍വര്‍, ആശിഷ്.

മിഡ്ഫീല്‍ഡ്: വിനീത് റായ്, ജെറി, ചാങ്‌തെ, അമര്‍ജിത്, ദീപക്, രോഹിത്, സുരേഷ്, കോമല്‍, ബോരിസ്, രാഹുല്‍.

ഫോര്‍വേഡ്: ഡാനിയല്‍, ലിസ്റ്റണ്‍, റഹിം, ദാനു.

Tags:    

Similar News