ഫിഫാ റാങ്കിങ്; ഇന്ത്യ പിന്നോട്ട്
101ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം നഷ്ടപ്പെട്ട് 103ല്‍ എത്തി.
പാരിസ്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. 101ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം നഷ്ടപ്പെട്ട് 103ല്‍ എത്തി. ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് രണ്ട് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം.
2022 ഖത്തര്‍ ലോകകപ്പിനും 2023 ലെ ഏഷ്യാ കപ്പിനുമുള്ള ഇന്ത്യയുടെ യോഗ്യതാ മല്‍സരങ്ങള്‍ അടുത്തമാസം തുടങ്ങും. ഈ മല്‍സരങ്ങളില്‍ മികവ് പ്രകടിപ്പിച്ചാല്‍ ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ മുന്നേറാം. റാങ്കിങ്ങില്‍ ബെല്‍ജിയം ഒന്നാമതും ബ്രസീല്‍ രണ്ടാമതുമാണുള്ളത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഉറുഗ്വെ, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, കൊളംബിയ, സ്പെയിന്, അര്‍ജന്റീന എന്നിവരാണ് 10 വരെ സ്ഥാനങ്ങളിലുള്ളവര്‍.