ലോക റാങ്കിങിലെ 79ാം സ്ഥാനക്കാരായ ഒമാനെ വീഴ്ത്തി ഇന്ത്യക്ക് കാഫ നേഷന്‍സ് കപ്പില്‍ വെങ്കലം

Update: 2025-09-08 15:31 GMT

ഹിസോര്‍: കാഫ നേഷന്‍സ് ക്പ്പില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കരുത്തരായ ഒമാനെ ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു. മല്‍സരം 1-1ന് അവസാനിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ ജയം. 3-2നാണ് ഇന്ത്യയുടെ ജയം. ലോക റാങ്കിങില്‍ 79ാം സ്ഥാനത്താണ് ഒമാന്‍. ഇന്ത്യ 133ാം സ്ഥാനത്താണ്.

55ാം മിനിറ്റില്‍ ജമീല്‍ അല്‍ യഹ്‌മദി നേടിയ ഗോളിലാണ് ഒമാന്‍ മുന്നിലെത്തിയത്. 80ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. ഉദാന്ത സിങിന്റെ ഗോളിലൂടെയാണ് ഇന്ത്യ സമനില പിടിച്ചത്.തുടര്‍ന്ന് അധിക സമയത്ത് ഇരുടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാന്‍ ആയില്ല.

ഇന്ത്യയ്ക്കായി കിക്കെടുത്ത ലാലിയന്‍സുവാല ചാങ്തെ, രാഹുല്‍ ഭേകെ, മലയാളി താരം ജിതിന്‍ എം.എസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അന്‍വര്‍ അലിയും ഉദാന്ത സിങ്ങും കിക്കുകള്‍ പാഴാക്കി.ഒമാന്റെ ആദ്യ രണ്ട് കിക്കുകളും ഹരിബ് അല്‍ സാദി, അഹമ്മദ് അല്‍ കാനിയും നഷ്ടപ്പെടുത്തിയപ്പോള്‍ മൂന്നും നാലും കിക്കുകള്‍ താനി അല്‍ റുഷൈദിയും മുഷെര്‍ അല്‍ ഗസ്സാനിയും ലക്ഷ്യത്തിലെത്തിച്ചു. ഒടുവില്‍ ഒമാനായി അഞ്ചാം കിക്കെടുത്ത ജമീല്‍ അല്‍ യഹ്‌മദിയുടെ കിക്ക് തടുത്തിട്ട് ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.







Tags: